അത്താഴം.

കാറപകടത്തിൽപ്പെട്ടു മരിച്ച വഴിയാത്രക്കരന്റെ

ചോരയിൽചവുട്ടി ആൾക്കൂട്ടം നില്ക്കേ

മരിച്ചവന്റെ പോക്കറ്റിൽനിന്നും പറന്ന

അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്.

 

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോൾ

എന്റെ കുട്ടികൾ; വിശപ്പെന്ന നോക്കുകുത്തികൾ…….

ഇന്നത്തെ അത്താഴം ഇതുകൊണ്ടാവാം.

 

ഈ രാത്രി

അത്താഴത്തിന്റെ രുചിയോടെ

ഉറങ്ങുന്ന എന്റെ മക്കൾ

അരവയറോടെ അച്ചിയും ഞാനും.

 

മരിച്ചവന്റെ പോസ്റ്റുമോർട്ടമോ

ശവദാഹമോ കഴിഞ്ഞിരിക്കും.

അടയുന്ന കൺപോളകളോടെ ഓർക്കുവാൻ ശ്രമിക്കുന്നു

ചോരയിൽ ചവുട്ടി നിൽക്കുന്ന ആൾക്കൂട്ടം……

 

ജീവിച്ചിരിക്കുന്നവർക്ക് വായ്ക്കരി തന്നിട്ട് മരിച്ചവൻ.

***

To read the English translation of this poem : http://www.akshra.org/dinner/

AKSHRA
error: Content is protected !!